മോഷ്ടാവെന്ന് സംശയിച്ച് കെട്ടിയിട്ട് മര്‍ദ്ധിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു; ആള്‍ക്കൂട്ടത്തിന്റെ കാട്ടുനീതി അന്നംതേടിയെത്തിയ പട്ടിണിപ്പാവത്തോട്

കോട്ടയം: മോഷ്ടാവെന്ന് സംശയിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ധിച്ച ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശിയായ കൈലാഷ് ജ്യോതി ബെഹ്റയാണ് മരിച്ചത്. മോഷ്ടാവെന്നു സംശയം തോന്നിയാണ് കൈലാഷിനെ ചിങ്ങവനത്ത് നാട്ടുകാര്‍ കെട്ടിയിട്ടത്. മര്‍ദ്ധനശേഷം ഒരു മണിക്കൂറോളം വെയിലത്തു കഴിഞ്ഞ തൊഴിലാളി അവശനായിരുന്നു. പൊലീസ് എത്തി ആശുപത്രിയിലേക്കു മാറ്റിയപ്പോഴേക്കും കൈലാഷ് മരിച്ചിരുന്നു. പൊലീസ് കേസെടുത്തു. അന്നംതേടി ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ പട്ടിണിപ്പാവത്തിനോടുള്ള ആള്‍ക്കൂട്ടത്തിന്റെ കാട്ടുനീതിയായേ ഇതിനെ കാണാനാകുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

© 2024 Live Kerala News. All Rights Reserved.