കേരളത്തില്‍ വ്യാഴാഴ്ച്ച വരെ ഉഷ്ണതരംഗത്തിന് സാധ്യത; സൂര്യതാപം ഇനിയും ഉയരും; സൂര്യാഘാതം ഉണ്ടായേക്കും

കോട്ടയം: കേരളത്തില്‍ വ്യാഴാഴ്ച വരെ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ സൂര്യതാപം വര്‍ധിക്കും. ഈ സമയങ്ങളില്‍ പരമാവധി പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്. പുറംജോലികള്‍ കഴിയുന്നതും ഒഴിവാക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാരണം ഉഷ്ണതരംഗം ഉണ്ടായാല്‍ സൂര്യാഘാതത്തിനുള്ള സാധ്യത കൂടും. ഈ മാസം ആറോട് തീയതിയോടു കൂടി തെക്കന്‍ കേരളത്തില്‍ വേനല്‍മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നുണ്ട്. പാലക്കാടും കോഴിക്കോട്ടുമാണ് താപനില കൂടുതല്‍. സൂര്യാഘാതത്തെത്തുടര്‍ന്ന് കേരളത്തില്‍ നിരവധി പേര്‍ മരിച്ച സാഹചര്യത്തല്‍ ജാഗ്രത വേണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.