കോഴിക്കോട്:കോഴിക്കോട് കുറ്റ്യാടിയില്‍ നിര്‍മാണ ജോലിക്കിടെ തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു. പയ്യോളി സ്വദേശി കൊയ്ച്ചാലില്‍ ദാമോദരന്‍ (50) ആണ് പുഴയോരത്ത് നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെയാണ് ഇയാള്‍ കുഴഞ്ഞുവീണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ന് കോട്ടയത്ത് വൃദ്ധന് സൂര്യാഘാതമേറ്റിരുന്നു. ചങ്ങനാശേരി പെരുന്നയില്‍ പെരുംതോട്ടത്തില്‍ കൊച്ചുപുരയ്ക്കല്‍ ഭാസ്‌കരനാണ് (74) സൂര്യാഘാതമേറ്റത്. ഭാസ്‌കരനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് വെള്ളിയാഴ്ച രണ്ടു പേര്‍ മരിച്ചിരുന്നു. കനത്ത ചൂടില്‍ ചുട്ടുപൊള്ളുകയാണ് കേരളം. കോഴിക്കോട് 39 ഡിഗ്രി സെല്‍ഷ്യസും കൊച്ചി 36ഉം തിരുവനന്തപുരം 35ഉം ആണ് ഇന്ന് താപനില രേഖപ്പെടുത്തിയത്.