കോഴിക്കോട്: ആര്‍എസ്എസിന്റെ വോട്ട് വാങ്ങി ജയിക്കാന്‍ മന്ത്രി എം കെ മുനീറിന്റെ നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ആര്‍എസ്എസ്-മുസ്ലിം ലീഗ് ചര്‍ച്ച നടന്നിരുന്നു. തന്റെ ആരോപണങ്ങള്‍ സത്യമാണെന്നതിനുളള തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് കോണ്‍ഗ്രസ്-ആര്‍എസ്എസ് അവിശുദ്ധ ബന്ധമാണ് നിലനില്‍ക്കുന്നത്. വിഎസിനെതിരെയുളള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശം അക്രമത്തിനുളള ആഹ്വാനമാണെന്നും, മുഖ്യമന്ത്രി ആ പ്രസ്താവന പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ സത്യവാങ്മൂലം നല്‍കി മത്സരിച്ച് ജയിച്ച പി.കെ ജയലക്ഷ്മിയുടെ എംഎല്‍എ പദവി മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കണം. അതേസമയം ഗണേഷ് കുമാര്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിദ്യാഭ്യാസയോഗ്യതകള്‍ ഇത്തവണ മാറിയല്ലോ എന്ന ചോദ്യത്തിന് അക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. മുനീറിന്റെ ആര്‍എസ്എസ് ബന്ധത്തിന്റെ തെളിവുകള്‍ സിപിഎം ഉടന്‍ പുറത്തുവിട്ടേക്കുമെന്നാണ് സൂചന.