പശ്ചിമബംഗാളില്‍ ഇന്ന് അഞ്ചാം ഘട്ട വോട്ടെടുപ്പ്; മൂന്ന് ജില്ലകളിലായി 53 മണ്ഡലങ്ങളില്‍ പോളിംഗ്; കനത്ത സുരക്ഷ

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയിലാണ് മൂന്ന് ജില്ലകളിലായി 53 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സുരക്ഷയുടെ ഭാഗമായി 53 മണ്ഡലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടിണ്ട്. കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗത്തിന്റെ 650 കമ്പനികളെയാണ് മണ്ഡലങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. കൂടാതെ 113 കമ്പനി കേന്ദ്രപോലീസിനെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമതാബാനര്‍ജി അടക്കമുള്ള പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 1.23 കോടിയിലേറെ വോട്ടര്‍മാര്‍ 349 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കും. 14,642 പോളിംഗ് ബൂത്തുകളാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. മൊത്തം ആറ് ഘട്ടങ്ങളിലായാണ് പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്.

© 2025 Live Kerala News. All Rights Reserved.