തെറ്റായ വിദ്യാഭ്യാസ യോഗ്യത നല്‍കിയത് വിനയായി; മന്ത്രി പികെ ജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക തള്ളി; അയോഗ്യയാക്കാന്‍ ശിപാര്‍ശ; യുഡിഎഫിന് തിരിച്ചടി

കല്‍പറ്റ: യുഡിഎഫിന് ആദ്യം കിട്ടുന്ന തിരിച്ചടി വയനാട്ടില്‍ നിന്നായി. തെറ്റായ വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ പട്ടികവര്‍ഗ യുവജനക്ഷേമ മന്ത്രിയും മാനന്തവാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പി.കെ.ജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക തള്ളി. ജയലക്ഷ്മിയെ അയോഗ്യയാക്കാമെന്നും മാനന്തവാടി റിട്ടേണിംഗ് ഓഫീസര്‍ സ്‌റ്റേറ്റ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും റിപ്പോര്‍ട്ട് കൈമാറും. സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റായ വിവരം നല്കിയെന്നു കണ്ടെത്തി.കഴിഞ്ഞ തവണ ബിരുദം എന്ന് കൊടുത്തപ്പോള്‍ ഇത്തവണ പഌ് ടു എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ബിരുദമുണ്ടെന്ന വാദം തെറ്റാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അയോഗ്യയാക്കാന്‍ ശിപാര്‍ശയും പത്രിക തള്ളിയതും.

© 2024 Live Kerala News. All Rights Reserved.