വടക്കാഞ്ചേരി: തൃശൂര്‍ വടക്കാഞ്ചേരിയില്‍ കാറു ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശികളായ മുഹമ്മദ് ഷമീര്‍, മുഹമ്മദ് ,റാവിയ, എന്നിവരാണ് മരിച്ചത്. മരിച്ച മുഹമ്മദ് ഷെമീര്‍ ഓട്ടോ ഡ്രൈവറാണ്. പെരുന്തല്‍മണയില്‍ നിന്നും തൃശൂരിലേക്ക് വരികയായിരുന്നു ഓട്ടോയും വടക്കാഞ്ചേരി ഭാഗത്തേക്ക് വന്നിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. സ്ത്രീ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോ വെട്ടിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.