ന്യൂഡല്‍ഹി : ഏകീകൃത മെഡിക്കല്‍ പൊതു പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ല. രണ്ടുഘട്ടമായി നടത്തരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഇതോടെ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ പരീക്ഷ അസാധുവാകും. പ്രാദേശിക ഭാഷയില്‍ വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. നേരത്തെ ഉത്തരവിട്ട പ്രകാരം രണ്ട് ഘട്ടമായി തന്നെ ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) നടക്കും. മെയ് ഒന്നിന് ഒന്നാം ഘട്ടവും ജൂലൈ 24ന് രണ്ടാം ഘട്ടവും നടക്കും.
മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് രാജ്യവ്യാപകമായി പൊതു പരീക്ഷ നടത്താന്‍ സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് നാഷണല്‍ എലിജിബിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഈ വര്‍ഷം മുതല്‍ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഒരു സംസ്ഥാനത്തിനും ഇളവില്ല. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും നീറ്റ് ബാധകമാണെന്ന് കോടതി വ്യക്തമാക്കി.