വിഎസിനെതിരായ മാനനഷ്ടക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് കോടതിയുടെ വിമര്‍ശനം; ‘കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുത്’

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരായ മാനനഷ്ടക്കേസില്‍ മുഖ്യമന്ത്രിയുടെ ഹര്‍ജിയില്‍ കോടതിയുടെ വിമര്‍ശനം. കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. വി.എസിന്റെ തുടര്‍ പ്രസ്താവനകള്‍ വിലക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. വി.എസിന് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി സമയം നല്‍കി. ഉമ്മന്‍ ചാണ്ടിക്കെതിരായ കേസുകളുടെ എണ്ണത്തില്‍ അതേ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് വിഎസിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിക്കെതിരായ 12 കേസുകളുടെ പട്ടിക വി.എസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.

സുബ്രഹ്മണ്യന്‍ സ്വാമിയുടെ രണ്ടാം ദിവസത്തെ പരാമര്‍ശവും സഭാ രേഖകളില്‍ നിന്നും നീക്കി
ഉമ്മന്‍ ചാണ്ടിക്കും മന്ത്രിമാര്‍ക്കും എതിരായ കേസ് ലോകായുക്തയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് വി.എസിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ 2 ആഴ്ച സമയം വേണമെന്നും വി.എസിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തനിക്കെതിരെ 32 കേസുകള്‍ നിലനില്‍ക്കുന്നവെന്ന പരാമര്‍ശം നടത്തിയ വി.എസിനോട് 1 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഉമ്മന്‍ ചാണ്ടി കേസ് ഫയല്‍ ചെയ്തത്. മേലില്‍ ഇത്തരം പരാമര്‍ശം നടത്താതിരിക്കാനുള്ളഉത്തരവും കോടതിയുടെ ഭാഗത്ത് നിന്ന് വേണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.