വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; 81.7 ദശലക്ഷം യൂണിറ്റ് കവിഞ്ഞു; മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി ഉല്‍പാദനം പലയിടത്തും നിലക്കും

മൂലമറ്റം: കടുത്ത ഉഷ്ണത്തിനിടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലേക്ക്. ഇതുവരെ 81.7 പിന്നിട്ടു. മഴ ലഭിച്ചില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ നീങ്ങും. 17 ദിവസത്തേക്ക് വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള ജലം മാത്രമാണ് ഇടുക്കി അണക്കെട്ടില്‍ അവശേഷിക്കുന്നതെന്ന് കെഎസ്ഇബി വ്യക്തമാക്കി. 25 വര്‍ഷത്തിനു ശേഷമുള്ള കൂടിയ ഉപഭോഗമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. 80 ദശലക്ഷത്തിനു മുകളില്‍ വൈദ്യുതി ഉദ്പാദനം വര്‍ധിച്ചാല്‍ വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ഉപഭോഗം വര്‍ധിച്ചിരുന്നു. മൂലമറ്റം പവര്‍ഹൗസില്‍ ഇന്നലെ മുഴുവന്‍ ജനറേറ്ററുകളും പ്രവര്‍ത്തിച്ചിരുന്നു. 10.1 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കഴിഞ്ഞദിവസം മൂലമറ്റം പവര്‍ഹൗസില്‍ ഉത്പാദിപ്പിച്ചത്. ആറു ജനറേറ്ററുകളും ഇന്നലെ പ്രവര്‍ത്തിപ്പിച്ചു. അതേസമയം അണക്കെട്ടുകളില്‍ ജലനിരപ്പ് ഗണ്യമായി താഴുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. 17 ദിവസത്തെ വൈദ്യുതോല്‍പ്പാദനത്തിനുള്ള ജലം മാത്രമാണ് ഇടുക്കി അണക്കെട്ടില്‍ ഇപ്പോഴുള്ളത്. ജലനിരപ്പ് 2280 അടിയില്‍ താഴ്ന്നാല്‍ വൈദ്യുതോല്‍പ്പാദനം നിര്‍ത്തേണ്ടിവരുമെന്ന അവസ്ഥയാണ്.

© 2025 Live Kerala News. All Rights Reserved.