ചെറുവത്തൂര്‍: തിരഞ്ഞെടുപ്പില്‍ ആറ് അധികാരത്തില്‍ വരുമെന്ന് പ്രവചിച്ചോളു. ശരിയായാല്‍ കാക്കടവിലെ അശോകന്റെ ചായക്കടയില്‍ നിന്ന് ഒരുമാസത്തെ ചായ ഫ്രീയാണ്. പ്രവചന മത്സരത്തിന് മാറ്റുകുട്ടി ചായക്കടയുടെ ചുവരില്‍ കേരളം ഇതുവരെ നയിച്ച മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളും അടുത്ത മുഖ്യമന്ത്രിക്കാരെന്ന ചോദ്യവും എഴുതിവെച്ചിരിക്കുന്നു. മലയാളത്തിലെ മുന്‍നിര പത്രങ്ങളിലെ പ്രധാന വാര്‍ത്തകളെല്ലാം തന്നെ കടയുടെ ചുവരില്‍ ഒട്ടിച്ച് തുറന്ന ചര്‍ച്ചക്കുള്ള അവസരം ഒരുക്കിയിരിക്കുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും അശോകന്റെ ചായക്കട പ്രവചന മത്സരത്തിനു വേദിയായിരുന്നു. ചായക്കട മാത്രമല്ല അശോകനും വ്യത്യസ്ഥനാണ്. ദേശീയ പാതയോരത്ത് അഞ്ചുമണിക്കുര്‍ മ്യതദേഹമായിക്കിടന്നും കാലിക്കടവ് മുതല്‍ കാഞ്ഞങ്ങാടുവരെ പിറകോട്ട് നടന്നുമെല്ലാം പ്രതിക്ഷേതവുമായി അശോകന്‍ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കാന്‍ മുന്‍പില്‍ തന്നെ ഉണ്ടാകും. ജനപ്രീതിയുടെ കാര്യത്തില്‍ ഏറെ മുന്‍പിലാണ് അശോകന്റെ പ്രവചന മത്സരം. എല്ലാവരെയും ചായക്കടയിലേക്ക് സ്വാഗതം ചെയ്യുകയാണ് അശോകന്‍.