ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ദേശീയ വിവരാവകാശ കമ്മീഷന് കത്തയച്ചു. കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ എം. ശ്രീധര്‍ ആചാര്യലുവിന് അയച്ച കത്തില്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്മീഷന്‍ ധൈര്യം കാട്ടണമെന്നാണ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടത്. തനിക്ക് ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ ബി.എ ഡിഗ്രി ബിരുദവും ഗുജറാത്ത് യൂണിവേഴ്‌സിറ്റിയുടെ മാസ്റ്റേഴ്‌സ് ബിരുദവുമുണ്ടെന്നാണ് 2014 ല്‍ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് മോദി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നത്. എന്നാല്‍ മോദിക്ക് ബിരുദ യോഗ്യതയില്ലെന്ന ആരോപണ മുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ആവശ്യപ്പെട്ടു.