ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ 125 കോടിയോളം കമ്മീഷന്‍ കൈപ്പറ്റി; അഗസ്റ്റ വെറ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ മുഖ്യ ഇടനിലക്കാരനെ ഇന്ത്യയ്ക്ക് വേണം; ക്രിസ്റ്റിയന്‍ ജയിംസ് മിഷെലിനായി കേന്ദ്രം ബ്രിട്ടീഷ് സര്‍ക്കാറിനെ സമീപിച്ചു

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടിലെ മുഖ്യ ഇടനിലക്കാരനെ ആവശ്യപ്പെട്ടാണ് ഇന്ത്യ ബ്രിട്ടീഷ് സര്‍ക്കാറിനെ സമീപിച്ചു. ഇടപാടുകാരന്‍ ക്രിസ്റ്റ്യന്‍ ജയിംസ് മിഷെലിനെ ഇന്ത്യയിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് കത്തെഴുതിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് ആണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചതാണ്. ഇക്കാര്യം ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. 12 വിവിഐപി കോപ്റ്ററുകള്‍ വാങ്ങാനുള്ള ഇടപാടില്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ 125 കോടി രൂപയോളം കമ്മീഷന്‍ കൈപ്പറ്റി. ഇടനിലക്കാരില്‍നിന്നു പിടിച്ചെടുത്ത കയ്യെഴുത്തു രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നിരീക്ഷണം. 225 പേജുള്ള കോടതി വിധിയുടെ 193, 205 പേജുകളില്‍ സോണിയ ഗാന്ധിയെക്കുറിച്ചും 163,164 പേജുകളില്‍ മന്‍മോഹന്‍ സിംഗിനെക്കുറിച്ചും പരാമര്‍ശമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഒന്നും ഒളിക്കാനില്ലെന്നും ഇന്ത്യയിലെത്തി നിയമനടപടികള്‍ നേരിടാന്‍ തയാറാണെന്നുമാണ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ ജയിംസ് മിഷെല്‍ പ്രതികരിച്ചത്. എന്നാല്‍ കീഴടങ്ങില്ല. ബൊഫോഴ്സ് കേസില്‍ തീരുമാനമാകാന്‍ 25 വര്‍ഷമെടുത്തു. അത്രയും സമയം തനിക്കു കളയാനില്ല. നിയമനടപടികള്‍ നേരിടാന്‍ തയാറാണ്. താനും പിതാവും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണെന്ന റിപ്പോര്‍ട്ടുകള്‍ മിഷെല്‍ നിഷേധിച്ചു.

© 2024 Live Kerala News. All Rights Reserved.