സ്വന്തമായി ഗതിനിര്‍ണയ ഉപഗ്രഹ സംവിധാനമുള്ള രാജ്യമെന്ന പദവി ഇന്ത്യക്ക്; ഏഴാം ഐആര്‍എന്‍എസ്എസ്1ജി വിക്ഷേപിച്ചു

ചെന്നൈ: സ്വന്തമായി ഗതിനിര്‍ണയ ഉപഗ്രഹ സംവിധാനമുള്ള രാജ്യമെന്ന പദവി ഇന്ത്യക്ക്. ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ അവസാനത്തേതും ഏഴാമത്തേതുമായ ഐആര്‍എന്‍എസ്എസ്1ജി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് പിഎസ്എല്‍വിസി 33 ലാണ് വിക്ഷേപണം. ഇന്ന് ഉച്ചയ്ക്ക് 12.50 വിക്ഷേപണം നടത്തിയത്. ഏഴ് ഉപഗ്രഹങ്ങള്‍ ചേര്‍ന്നതാണ് ഇന്ത്യന്‍ റീജനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐ.ആര്‍.എന്‍.എസ്.എസ്). പ്രവര്‍ത്തനം തുടങ്ങാന്‍ നാല് ഉപഗ്രഹങ്ങള്‍ മതിയെങ്കിലും മറ്റു മൂന്നെണ്ണം കൂടി ചേരുമ്പോള്‍ കൂടുതല്‍ കൃത്യതയും കാര്യക്ഷമതയും കൈവരിക്കാനാകുമെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ പറഞ്ഞു. ഏഴ് ഉപഗ്രഹങ്ങള്‍ക്കുമായി മൊത്തം ചെലവ് 1,420 കോടി രൂപയാണ്. ആദ്യ ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്.1എയുടെ വിക്ഷേപണം 2013 ജൂലൈ ഒന്നിനായിരുന്നു. തുടര്‍ന്ന് ഐ.ആര്‍.എന്‍.എസ്.എസ്. 1 ബി (2014 ഏപ്രില്‍ 4), ഐ.ആര്‍.എന്‍.എസ്.എസ്. 1 സി (2104 ഒക്‌ടോബര്‍ 16), ഐ.ആര്‍.എന്‍.എസ്.എസ്. 1 ഡി (2015 മാര്‍ച്ച് 28), ഐ.ആര്‍.എന്‍.എസ്.എസ്. 1 ഇ (2016 ജനുവരി 20), ഐ.ആര്‍.എന്‍.എസ്.എസ്. 1 എഫ് (2016 മാര്‍ച്ച് 10) എന്നിവ വിക്ഷേപിച്ചു.

© 2024 Live Kerala News. All Rights Reserved.