ന്യൂഡല്‍ഹി: 2014ന്റെ അവസാനംവരെ 82,190 മുസ്ലിങ്ങള്‍ രാജ്യത്തെ വിവിധ ജയിലുകളിലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. 21,550 പേര്‍ പ്രതികളാണ്. 59,550 പേര്‍ വിചാരണത്തടവുകാരും 658 പേര്‍ തടങ്കലിലും 432 പേര്‍ മറ്റു തടവുകാര്‍. നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകളെ ആസ്പദമാക്കിയാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി എച്ച്.പി. ചൗധരിയാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്. എന്‍സിആര്‍ബിയുടെ 2014ലെ റിപ്പോര്‍ട്ട് അനുസരിച്ച് മുസ്ലിങ്ങള്‍ ആകെ പ്രതികളായ തടവുകാരുടെ 16.38 ശതമാനമാണെന്നും ആകെ വിചാരണത്തടവുകാരുടെ 21.05 ശതമാനമാണെന്നും എച്ച്.പി. ചൗധരി പറഞ്ഞു.