ഡല്‍ഹിയില്‍ വന്‍ തീപിടുത്തം; നിയന്ത്രണവിധേയം; തീയണക്കുന്നതിനിടെ രണ്ട് അഗ്‌നിശമന ജീവനക്കാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

ന്യൂഡല്‍ഹി: ഫിക്കി ഓഡിറ്റോറിയത്തിലാണ് പുലര്‍ച്ചെ രണ്ടോടെ വന്‍ തീപിടുത്തമുണ്ടായത്. മാന്‍ഡി ഹൗസിലുള്ള ഫിക്കിയുടെ ഓഡിറ്റോറിയത്തിനാണ്് തീപിടിച്ചത്. തുടര്‍ന്ന് കെട്ടിടത്തിനുള്ളിലുള്ള നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലേക്കും അഗ്നി പടര്‍ന്നുകയറി. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുറവായിരുന്നത് മൂലം വന്‍ ദുരന്തമാണ് ഒഴിവായി. 37 ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. തീയണക്കുന്നതിനിടെ രണ്ട് അഗ്‌നിശമന ജീവനക്കാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. കെട്ടിടത്തിന് ഏറ്റവും മുകളിലുള്ള ഫിക്കി ഓഡിറ്റോറിയത്തില്‍ പടര്‍ന്ന തീ പിന്നീട് കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. സംഭവസ്ഥലത്ത് സുരക്ഷാസേന ക്യാംപ് ചെയ്യുകയാണ്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.

© 2024 Live Kerala News. All Rights Reserved.