മുംബൈ: മാലേഗാവ് സ്‌ഫോടനക്കേസിലെ എട്ടുപ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്താന്‍ പ്രോസിക്യൂഷന് കഴിയാത്തതിനാല്‍ വെറുതെ വിട്ടു. 2006ലെ മാലേഗാവ് സ്‌ഫോടനത്തിലെ ഒമ്പതില്‍ എട്ട് പ്രതികളെയും മുംബൈ പ്രത്യോക കോടതി ജഡ്ജ് വി.വി പാഡ്ഡിയാണ് വെറുതെ വിട്ടത്. 2006 സെപ്തംബര്‍ എട്ടിന് നടന്ന സ്‌ഫോടന പരമ്പരയില്‍ 35പേര്‍ മരിക്കുകയും 125 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.