പുനലൂര്‍: കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റി അംഗവും റിട്ട.ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയറുമായ പുനലൂര്‍ തൊളിക്കോട് മുളന്തടം പാര്‍വതി കോട്ടേജില്‍ എന്‍. ശശിയാണ് (64) കൊല്ലപ്പെട്ടത്. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരും കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ മുസാമ്പിയില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ അധീനതയിലെ വാസ്‌കോപ് എന്ന കമ്പനിയുടെ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കുകയായിരുന്നു അദേഹം. കൊച്ചി ആസ്ഥാനമായുള്ള കമ്പനിയാണിത്. ശശി ഉള്‍പ്പടെ നാലുപേരെ താമസസ്ഥലത്ത് പൂട്ടിയിട്ട ശേഷം കവര്‍ച്ച സംഘം ആക്രമണം നടത്തിയതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.ഒരു വര്‍ഷം മുമ്പാണ് ശശി അവസാനമായി നാട്ടിലത്തെിയത്. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖാന്തരം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം വെള്ളിയാഴ്ചയോടെ നാട്ടിലത്തെിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഭാര്യ: ചന്ദ്രമതി. മക്കള്‍: ശ്യാം, ശരത് (ഡല്‍ഹി). മരുമകള്‍: സ്മിത.