ഉപരിപഠനത്തിന്റെ പേരില്‍ വിദേശരാജ്യങ്ങളില്‍ സ്ഥിരതാമസമാക്കരുത്; ഡോക്ടര്‍മാര്‍ക്ക് ആരോഗ്യമന്ത്രാലയം പെരുമാറ്റചട്ടം കൊണ്ടുവരുന്നു

ന്യൂഡല്‍ഹി: ഉപരിപഠനത്തിന്റെ പേില്‍ വിദേശരാജ്യങ്ങളില്‍ സ്ഥിരതാമസമാക്കാനുള്ള ഡോക്ടര്‍മാരുടെ നടപടി തടയാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നടപടിക്ക് മുതിരുന്നു. രാജ്യത്ത് ഡോക്ടര്‍മാരുടെ സേവനം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രനീക്കം. വിദേശത്ത് സ്ഥിരതാമസം ഉറപ്പിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നോഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വൈകാതെ അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യമറിയിച്ചത്. വിദേശങ്ങളില്‍ സ്ഥിരതാമസമാക്കുന്ന ഡോക്ടര്‍മാര്‍ക്ക് നല്‍കിയ വരുന്ന നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ത്തലാക്കാന്‍ 2015 ഓഗസ്റ്റില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ചോദ്യം ചെയ്ത് സെന്‍ട്രല്‍ മഹാരാഷ്ട്ര റസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. അറുപത്തിയഞ്ച് വയസ്സോ അതിനു മുകളിലൊ ഉള്ളവരെ ഒഴിവാക്കിക്കൊണ്ടുള്ള ഈ തീരുമാനം തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.