ന്യൂഡല്‍ഹി: സ്ത്രീകളുടെ ക്ഷേത്രപ്രവേശന വിഷയത്തില്‍ കൃത്യമായ നിരീക്ഷണവുമായി സുപ്രീംകോടതി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ ഇടപെടല്‍. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളുടെ ക്ഷേത്രപ്രവേശനം നിഷേധിക്കുന്നത് ശരിയല്ലെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി. ഭരണഘടനയും വിശ്വാസവും ഏറ്റുമുട്ടലായിതിനെ കാണാനാവില്ല. മൗലീകവകാശങ്ങളെ സംരക്ഷിക്കാനാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. സ്ത്രീകള്‍ക്ക് ശബരിമല പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള 1995ലെ കേരള ഹൈക്കോടതി വിധി നിലനില്‍ക്കില്ല. ഇത് ഭരണഘടനയുടെ 32- വകുപ്പിലുണ്ടെന്നും കോടതി വ്യക്തമാക്കി.