ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണംറദ്ദാക്കണമെന്ന ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. ഈ മാസം 27ന് സുപ്രീംകോടതി ഈ കേസില്‍ വാദം കേള്‍ക്കും. കേന്ദ്രസര്‍ക്കാറിനും ബജെപിക്കും ആവേശം പകരുന്നതായി സ്റ്റേ നടപടി. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഇടപെട്ടിരുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഹരീഷ് റാവത്ത് സര്‍ക്കാരിന് അധികാരത്തില്‍ തുടരാമെന്നാണ് കോടതി വിധി. നിയമസഭ ചേര്‍ന്നു ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസവോട്ടു തേടാനിരിക്കേയാണു തലേന്നു രാത്രി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. രാത്രി വളരെ വൈകി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ചുകൂട്ടുകയും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുകയുമായിരുന്നു. ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപി. ഹൈക്കോടതി ഉത്തരവ് ബിജെപി നീക്കങ്ങള്‍ക്കുള്ള താക്കീതായി മാറിയിരുന്നു. ഇതിനിടെയാണ് സുപ്രീംകോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയത്.