വിദേശത്ത് 780 കോടിയുടെ സ്വത്തുണ്ട്; ബാങ്കുകള്‍ക്കുള്ള വായ്പ കുടിശ്ശികയില്‍ 2,468 നല്‍കാമെന്നും വിജയ് മല്യ

ന്യൂഡല്‍ഹി: തനിക്കും തന്റെ കുടുംബത്തിനുമായി വിദേശത്ത് 780 കോടിയുടെ സ്വത്തുവകകളുണ്ടെന്നും 2,468 കോടി രൂപ കൂടി നല്‍കാമെന്നു മല്യ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതിയില്‍ മുദ്രവച്ച കവറിലാണ് സ്വത്തുവിവരം സമ്പന്ധിച്ച കാര്യങ്ങള്‍ മല്യ കൈമാറിയത്. കിംഗ്ഫിഷറിന്റെ പേരില്‍ വായ്പവാങ്ങി ദുരുപയോഗം ചെയ്തിട്ടില്ലെന്നും മല്യ സത്യവാംങ്മൂലത്തില്‍ കോടതിയെ അറിയിച്ചു. അതേസമയം, ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ചുള്ള കോടതിയുടെ ചോദ്യത്തിന് മല്യ മറുപടി നല്‍കിയില്ല. കനത്ത നഷ്ടത്തിലായതോടെയാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് അടച്ചുപൂട്ടിയത്. അമിത നികുതി ഏര്‍പ്പെടുത്തിയതും ഇന്ധനവില വര്‍ധിച്ചതും മൂലം 6,107 കോടി രൂപയുടെ ബാധ്യത തന്റെ കമ്പനിയായ യുബി ഗ്രൂപ്പിനും കുടുംബത്തിനും ഉണ്ടായതായും മല്യ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.