അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 15 മരണം; ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തവാങ്: അരുണാചല്‍ പ്രദേശിലെ തവാങ്ങിലുണ്ടായ മണ്ണിടിച്ചിലില്‍ 15 മരണം. തവാങ് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ കെട്ടിട നിര്‍മാണത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. തവാങ്ങിലെ മറ്റുപ്രദേശങ്ങളിലും മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ദിവസങ്ങലായി തുടരുന്ന കനത്ത മഴയില്‍ പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി. മുഖ്യമന്ത്രി കാലിഖോ പുല്‍ ഡെപ്യൂട്ടി കമീഷണറേട് സംഭവത്തെ കുറിച്ച് വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.