കേരളത്തില്‍ മദ്യദുരന്തത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്; അനധികൃത മദ്യവിതരണം വ്യാപകമായെന്നും റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍ മദ്യദുരന്തത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മദ്യലോബികളും ചില ഉന്നതരുംചേര്‍ന്നുള്ള അനധികൃത മദ്യവിതരണമാണ് ദുരന്തസാധ്യതയ്്ക്ക് കാരണമായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കാര്യക്ഷമായ പരിശോധന എവിടെയും നടക്കുന്നില്ല. എക്‌സൈസിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലുകളുടെ അഭാവവും ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്. പരിശോധന കാര്യക്ഷമമായി നടന്നില്ലെങ്കില്‍ മദ്യദുരന്തത്തിന് കേരളം സാക്ഷിയാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

© 2025 Live Kerala News. All Rights Reserved.