‘പോളിംഗ് ബൂത്ത് ‘ഒരു തിരഞ്ഞെടുപ്പ് ആപ്പ്; നിങ്ങള്‍ക്ക് മൊബൈലിലൂടെ വോട്ട് ചെയ്യാം; എങ്ങനെയെന്ന് നോക്കു…

കോഴിക്കോട്: ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെര്‍ച്വല്‍ വോട്ടിംഗിനുള്ള സൗകര്യവും 2016 സ്ഥാനാര്‍ഥികളുടെ വിവരങ്ങളും 1957 മുതലുള്ള വോട്ടു ചരിത്രവുംവിജയികളെക്കുറിച്ചുമെല്ലാം പറയുന്ന ഈ ആന്‍ഡ്രോയ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോധി ഇന്‍ഫോ സൊലൂഷന്‍ ആണു. വോട്ടിംഗ് സൗകാര്യത്തോട് കൂടിയ ആദ്യത്തെ ആപ്പ് ആണ് പോളിംഗ് ബൂത്ത്.ആന്‍ഡ്രോയ് ഫോണുകളില്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് തങ്ങളുട മണ്ഡലത്തിലെ സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാനുള്ള സംവിധാനമുണ്ട്.ഒരു മൊബൈല്‍ ഫോണില്‍ നിന്ന് ഒരു വോട്ടു മാത്രമേ ചെയ്യാന്‍ പറ്റുകയുള്ളൂ.വോട്ടിംഗ് നടക്കുമ്പോള്‍ ഉപയോക്താവിന്റെ ഇ മെയില്‍ ഐഡി യും രജിസ്റ്റര്‍ ചെയ്യുന്നു.ഇത് ഒരാള്‍ ഒന്നില്‍ കൂടുതല്‍ വോട്ടു ചെയ്യാനുള്ള സാധ്യത ഒഴിവാക്കുന്നു. ഓരോസമയത്തും അത് വരെയുള്ള വോട്ടിങ്ങിന്റെ ഫലമറിയാനും ആപ്പില്‍ സൗകര്യമുണ്ട്.കഴിഞ്ഞ ലോകസഭാ ,തദ്ദേശ തെരഞ്ഞെടുപ്പുകളിലെ നിയമസഭാ ,പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഉള്ള വോട്ടു കണക്കുകളും ആപ്പിള്‍ ലഭ്യമാണ് എന്നത് അറിവ്‌തേടുന്നവര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാണ്.

e228f0b3-8e51-4173-bf1c-800404bba76a

പോള്‍,ഹിസ്ടറി,കാണ്ടിടെട്‌സ്,ഒപ്പിനിയന്‍ പോള്‍,റിസള്‍ട്ട്,ന്യൂസ്,ഫൈന്‍ഡ മൈ ബൂത്ത്,എന്നീ മെനുകലാണ് ഉള്ളത്.രാഷ്ട്രീയ വികസന വിഷയങ്ങളില്‍ വോടരുടെ അഭിപ്രായം രേഖപ്പെടുത്താവുന്ന സൌകര്യമാണ് ഒപ്പിനിയന്‍ പോള്‍..വോട്ടര്‍മാര്‍ക്ക് തങ്ങളുടെ ബൂത്ത് കണ്ടെത്താനുള്ള സംവിധാനവും ഉണ്ട്.
സാഹചര്യങ്ങള്‍ കൊണ്ട് വോട്ടിംഗ് പ്രക്രിയയില്‍ നിന്ന്മാറി നില്‍ക്കുന്ന പ്രവാസികള്‍,മറ്റുള്ളവരുമടങ്ങുന്ന പൊതുസമൂഹത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായിബന്ധപ്പെടുത്താന്‍ ആപ്പ് സഹായിക്കുന്നു.വികസനം രാഷ്ട്രീയം തുടങ്ങിയ അവരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കാനും സഹായിക്കുന്നു.
കഴിഞ്ഞ ദിവസമാണ് ബോധി ഈആപ്പ് പുറത്തിറക്കിയത്.ഇതിനകം തന്നെ ആപ്പിനു വലിയ സ്വീകാര്യതയാണ് പ്രവാസ ലോകത്തും നാട്ടിലും ലഭിക്കുന്നത്.
കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ബോധി ഇന്‍ഫോ സോലുഷന്‍സ് ഐ ടി അധിഷ്ടിതമായ സേവനങ്ങള്‍ നല്‍കിവരുന്നകമ്പനിയാണ്.സഹപാഠികളായ ഹസീം എം കെ, ഷംനാസ് എംടി എന്നീ സുഹ്ര്!ത്തുക്കള്‍ ചേര്‍ന്ന് ആരംഭിച്ച കമ്പനിയില്‍ഇന്ന്മുപ്പതോളം പേര്‍ ജോലിചെയ്യുന്നു.വിദേശ രാജ്യങ്ങലുല്‌പ്പെടെ പലകമ്പനികള്‍ക്കും സേവനം നല്‍കിവരുന്നു. സാമൂഹ്യ പ്രദിബദ്ധത്തയോട് കൂടി പ്രവര്‍ത്തിക്കുന്ന ബോധി കോഴിക്കോട് കലക്ടരുടെ ബീച്ച് കഌനിംഗ്,ആത്മ ഗോഗ്രീന്‍ കാമ്പയിന്‍,,സ്‌പെഷല്‍സ്‌കൂള്‍ കുട്ടികളുടെ ചിത്ര പ്രദര്‍ശനം,രക്ത ദാനംതുടങ്ങിയപ്രവര്‍ത്തനങ്ങളില്‍കൂടെസജീവമായ ടെക്കി കൂട്ടായ്മയാണ്. ഭാവിയില്‍ അവനവന്റെ തൊഴിലിടങ്ങളില്‍ എല്ലാവര്ക്കും വോട്ടു ചെയ്യാനാവുന്ന ഒരുഇന്ത്യയാണ് തങ്ങളുടെ സ്വപ്നം എന്നും അവര്‍പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.