തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറങ്ങി. മദ്യ വര്‍ജ്ജനമാണ് എല്‍ഡിഎഫ് നയമായി ഉയര്‍ത്തിക്കാണിക്കുന്നത്. ജൈവകൃഷി കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കും. ഐടി മേഖലയിലുള്‍പ്പെടെ തൊഴിലവസരങ്ങള്‍ അധികം സൃഷ്ടിക്കും. വന്‍കിട പദ്ധതികള്‍ക്ക് മാത്രമല്ല, ഗ്രാമീണ പദ്ധതികളും മുന്നോട്ടുവെക്കുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത്.
എല്‍.ഡി.എഫ്. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍
മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രത്യേക പദ്ധതി
സമസ്ത മേഖലയിലും പുരോഗതി
അതിവേഗ റെയില്‍ കോറിഡോര്‍
മദ്യ വര്‍ജ്ജനം എല്‍ഡിഎഫ് അജണ്ട, ജനകീയ പ്രസ്ഥാനം ഉണ്ടാക്കും
വന്‍കിട പദ്ധതികള്‍ കൊണ്ടുവരും ഗ്രാമീണ മേഖലയിലും പ്രത്യേകം പദ്ധതികള്‍
നെല്‍വയലുകള്‍ക്ക് റോയല്‍റ്റി.
ജൈവകൃഷി വ്യാപിപ്പിക്കും
പുതിയ ഭക്ഷണ സംസ്‌കാരം ഉണ്ടാക്കും.
പുതിയ തൊഴിലവസരങ്ങള്‍
25 ലക്ഷം പേര്‍ക്ക് തൊഴില്‍.
ഐടി മേഖലയില്‍ അഞ്ച് വര്‍ഷം കൊണ്ട് 10 ലക്ഷം തൊഴില്‍, കൃഷി ചെറുകിട വ്യവസായം തുടങ്ങിയവയില്‍ 15 ലക്ഷം തൊഴില്‍
വര്‍ഷം തോറും 1000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ധനസഹായം
ഐടി പാര്‍ക്ക് വിസ്തൃതി വര്‍ധിപ്പിക്കും
വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 24 ലക്ഷമാക്കും
പൊതുമേഖല ലാഭത്തിലാക്കും
പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കും
കെല്‍ട്രോണ്‍ പുനരാരംഭിക്കും
കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതികള്‍ തുടങ്ങും.
ആധുനിക കൃഷിയില്‍ പരിശീലനം നല്‍കും.
റബറിന്റെ റീബ്രാന്‍ഡിങ് സബ്‌സിഡി ഹെക്ടറിന് ഒരു ലക്ഷമായി ഉയര്‍ത്തും.
റബര്‍ ഇറക്കുമതി നിയന്ത്രിക്കും.