മലപ്പുറം: തിരഞ്ഞെടുപ്പ് കാലമാണ്, സോഷ്യല്‍ മീഡിയ എല്ലാം കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്. സൂക്ഷിച്ച് ഇടപെട്ടില്ലെങ്കില്‍ ഇങ്ങനെയിരിക്കും ജനാബെ.
വോട്ട് ചോാദിക്കാന്‍ എത്തിയപ്പോള്‍ സിറ്റിങ് എംഎല്‍എയോട് കുടിവെള്ളം ലഭിക്കാന്‍ വല്ല വഴിയുമുണ്ടോയന്ന് ചോദിച്ച നാട്ടുകാരോട് എംഎല്‍എ രോഷാകുലനായി പെരുമാറി. മുസ്ലിംലീഗ് നേതാവും തിരൂര്‍ സിറ്റിംഗ് എംഎല്‍എയും സ്ഥാനാര്‍ഥിയുമായ സി മമ്മൂട്ടിയുടെ രോഷപ്രകടനം ലൈവായി ക്യാമറയില്‍ പകര്‍ത്തിയ നാട്ടുകാരാകട്ടെ വീഡിയോ യുട്യൂബിലും ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയത്് എട്ടിന്റെ പണികൊടുത്തു. തെരഞ്ഞെടുപ്പ് കാലമായത് കൊണ്ടു തന്നെ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സി.മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്‍പകഞ്ചേരി പഞ്ചായത്തിലെ കല്ലുങ്ങല്‍ അങ്ങാടിയില്‍ വച്ചാണ് വാക്കേറ്റം നടക്കുന്നത്. ചിരിക്കുന്ന മുഖവുമായി എല്ലായിടത്തെയും പോലെ വോട്ട് അഭ്യര്‍ത്ഥിച്ചു നീങ്ങിയ സി.മമ്മൂട്ടിയോട് നാട്ടിലെ കുടിവെള്ളക്ഷാമം പറഞ്ഞുകൊണ്ടെത്തിയ യുവാവാണ് ആദ്യം ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. രാഷ്ട്രീയം ഇല്ലെന്നും കുടിവെള്ളത്തിന്റെ പ്രശ്‌നമാണെന്നും പറഞ്ഞ് യുവാക്കള്‍ ചുറ്റുംകൂടുകയും സംസാരിക്കുവാന്‍ തുടങ്ങുകയും ചെയ്തതാണ് സി.മമ്മൂട്ടിയെ പ്രകോപിപ്പിച്ചത്.