നടി പ്രത്യുഷ ബാനര്‍ജി ആഹത്യയ്ക്കു മുന്‍പ് ഗര്‍ഭഛിദ്രം നടത്തിയതായി തെളിഞ്ഞു; പരിശോധന റിപ്പോര്‍ട്ട് കൈമാറി

മുംബൈ: നടി പ്രത്യുഷ ബാനര്‍ജി ആഹത്യയ്ക്കു മുന്‍പ് ഗര്‍ഭഛിദ്രം നടത്തിയതായി പരിശോധന റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പൊലീസിനു കൈമാറി. മുംബൈയിലെ ജെജ ആശുപത്രിയില്‍ ഗര്‍ഭപാത്രകലകളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. മരണം നടക്കുന്നതിനു തൊട്ടുമുന്‍പുള്ള ഒരു മാസത്തിലാണ് പ്രത്യുഷ ഗര്‍ഭഛിദ്രത്തിന് വിധേയമായത്. തുടര്‍ന്ന് പ്രത്യുഷയ്ക്ക് അണുബാധയുണ്ടായതായും പരിശോധന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആരില്‍ നിന്നാണ് പ്രത്യുഷ ഗര്‍ഭം ധരിച്ചതെന്നോ അറിയാന്‍ തുടര്‍പരിശോധനകള്‍ ആവശ്യമാണ്. കാമുകന്‍ രാഹുല്‍ രാജ് സിംഗുമായുള്ള പ്രണയം തകര്‍ന്നതാണ് പ്രത്യുഷയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പേരില്‍ രാഹുലിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു.

© 2025 Live Kerala News. All Rights Reserved.