കോട്ടയം: വിവാദമായ മെത്രാന്‍കായല്‍ പതിച്ചുനല്‍കല്‍ നീക്കത്തിനു പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസന്റെയും താല്‍പര്യമാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. മെത്രാന്‍കായല്‍ സ്വകാര്യ കമ്പനിക്ക് പതിച്ചുനല്‍കുന്നതിരെ എതിര്‍ത്ത് കോട്ടയം ജില്ലാ കളലക്ടറും റവന്യൂ വകുപ്പും നല്‍കിയ റിപ്പോര്‍ട്ട് അട്ടിമറിച്ചാണ് ഉന്നതര്‍ പദ്ധതിക്ക് അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവന്നു. മെത്രാന്‍ കായലില്‍ 378 ഏക്കറും കടമക്കുടി വില്ലേജില്‍ 47 ഏക്കറും നികത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ മന്ത്രിസഭ അനുമതി നല്‍കിയത് വിവാദമായിരുന്നു. റെക്കിന്‍ഡോ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിലാനാണ് മെത്രാന്‍ കായല്‍ നികത്തി ടൂറിസം പദ്ധതിക്ക് അനുമതി നല്‍കിയത്. മന്ത്രിസഭയിലെ ഉന്നതരുടെ ഇടപെടല്‍ ഇതിനു പിന്നിലുണ്ടെന്നും റവന്യൂ വകുപ്പ് ഒത്താശ ചെയ്തുവെന്നും ആരോപണം ശക്തമായതോടെ മാര്‍ച്ച് ആദ്യവാരം ചേര്‍ന്ന മന്ത്രിസഭാ യോഗം വിവാദ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. ഇതിനിടെ സംഭവത്തിന് പിന്നിലെ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരുന്നത്.