ഇ കെ വിഭാഗത്തിന് അടിമപ്പെടുകയാണ് മുസ്ലിംലീഗ്; വനിതാകളാണെങ്കിലും പ്രശ്‌നമില്ല; തിരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗം ഇടതുപക്ഷത്തെ പിന്തുണയ്ക്കും; സമ്മര്‍ദ്ധതന്ത്രം ഇങ്ങനെയും

കോഴിക്കോട്: വനിതാകളായാലും പ്രശ്‌നമാക്കാതെ ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ കാന്തപുരം അബുബക്കര്‍ മുസ്ല്യാര്‍ നയിക്കുന്ന സുന്നി എ പി വിഭാഗം. സാധാരണ ഇടതുപക്ഷത്തിനു പിന്തുണ നല്‍കിയ കാലത്തും തങ്ങള്‍ക്കു സ്വീകാര്യരായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സഹായിക്കുന്ന പതിവും ഇക്കുറി വേണ്ടെന്നാണ് തീരുമാനം. വനിതകളാണെങ്കില്‍ പോലും ഇടതുമുന്നണിയെ പിന്തുണയ്ക്കണമെന്നാണ് പൊതു തീരുമാനം. യുഡിഎഫ് ഭരണത്തിലെ അവഗണനയാണ് കാന്തപുരം വിഭാഗത്തെ ഇത്തരമൊരു തീരുമാനമെടുപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ഇകെ വിഭാഗത്തിനു ലീഗ് കീഴ്‌പ്പെടുന്നുവെന്നാണ് എപി വിഭാഗത്തിന്റെ പരാതി. കോഴിക്കോട് നോളജ് സിറ്റിയിലേക്ക് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് റോഡനുവദിച്ചുവെന്ന് പ്രഖ്യാപിച്ചെങ്കിലും യാഥാര്‍ഥ്യമായില്ല. ഇകെ വിഭാഗത്തിന്റെ സമ്മര്‍ദ്ദ ഫലമായിട്ടായിരുന്നു ഇതെന്നാണ് എ പി വിഭാഗത്തിന്റെ ആരോപണം. സ്‌കൂളുകളുടെ അംഗീകാരം, വഖ്ഫ് കേസുകള്‍ എന്നിവയിലും ലീഗ് പക്ഷപാതപരമായി പെരുമാറിയെന്ന് എപി വിഭാഗത്തിന് അഭിപ്രായമുണ്ട്. അത്‌കൊണ്ട് ഇത്തവണ പൂര്‍ണമായും ഇടതിനെ പിന്തുണക്കാനാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ കാന്തപുരവുമായി ചര്‍ച്ച നടത്തിയപ്പോള്‍ യുഡിഎഫിലെ ആരും ഇതുവരെ ചര്‍ച്ചയ്ക്ക് വന്നില്ല. എല്‍ഡിഎഫിലെ പല സ്ഥാനാര്‍ഥികളും കാന്തപുരത്തെ സന്ദര്‍ശിച്ചപ്പോള്‍ യുഡിഎഫിലെ ആരും പോയില്ല. ഇതെല്ലാമാണ് ഇത്തവണ തോല്‍ക്കുന്ന വനിതാ സ്ഥാനാര്‍ഥികളാണെങ്കില്‍ പോലും വോട്ട് ഇടതുപക്ഷത്തിനു നല്‍കണമെന്നു തീരുമാനമെടുക്കാന്‍ കാരണം. എന്നാല്‍ ഇക്കാര്യത്തില്‍ മുസ്ലിംലീഗ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

© 2024 Live Kerala News. All Rights Reserved.