കൊച്ചി: പുതിയതായി ആറു ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് അനുവദിച്ചു. അതില്‍ തെറ്റൊന്നുമില്ലെന്നും സ്വാഭാവികമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അവയ്ക്ക് ലൈസന്‍സ് നല്‍കുന്നത് മദ്യനയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ത്രീ സ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫൈവ് സ്റ്റാര്‍ ബാറുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ അല്ല. ഫോര്‍ സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ മദ്യനയത്തിന്റെ ഭാഗമായി അടച്ച് പൂട്ടിയതിനുശേഷം സംസ്ഥാനത്ത് ആകെ 24 ഫൈവ് സ്റ്റാര്‍ ബാറുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഞ്ചു ബാറുകള്‍ക്ക് കൂടി ലൈസന്‍സ് കൊടുത്തതിനുശേഷം ഇപ്പോള്‍ മദ്യം ലഭിക്കുന്ന ബാറുകളുടെ എണ്ണം സംസ്ഥാനത്ത് 29 ആയി വര്‍ധിച്ചു.