തിരുവനന്തപുരം: ആഴ്ച്ചകള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് ആറ്റിങ്ങല്‍ ഇരട്ട കൊലപാതകത്തിലേക്ക് അനുശാന്തിയും കാമുകന്‍ നിനോ മാത്യുവും നീങ്ങിയത്. ഒരുമിച്ച് ജീവിക്കാന്‍ തടസ്സമാകുന്ന കുടുംബത്തെ ഒറ്റതവണകൊണ്ട് തന്നെ ഇല്ലാതാക്കുക. അതിന്‌ശേഷം കവര്‍ച്ചയ്ക്കിടെയുള്ള കൊലപാതകമെന്ന് വരുത്തിതീര്‍ക്കുക. ഇത് പൊളിഞ്ഞതോടെയാണ് ഇരട്ടകൊലയുടെ ചുരുളുകള്‍ അഴിഞ്ഞത്. ആദ്യം അടിച്ചുവീഴ്ത്തിയത് കുട്ടിയെ ഒക്കത്ത് എടുത്ത് അടുക്കളയിലേക്കു തിരിയുകയായിരുന്ന ഓമനയെ ആയിരുന്നു. ഓമനയുടെ കൈകളില്‍ നിന്നും തെറിച്ചുവീണു നിലവിളിച്ച കുട്ടിയെ ആദ്യം കുട്ടിയെക്കാള്‍ വലിയ കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. പിടഞ്ഞുവീണ കുഞ്ഞിനെ വാരിയെടുക്കാനെത്തിയ ഓമനയെ കഴുത്തിനു തന്നെ കൃത്യമായി വെട്ടിവീഴ്ത്തി. കാമുകിയെ സ്വന്തമാക്കാന്‍ അവളുടെ കുഞ്ഞിനെ പോലും കൊലപ്പെടുത്തിയ നിനോമാത്യു കൃത്യമായ ആസൂത്രണത്തിലൂടെയായിരുന്നു സ്ഥലത്തെത്തിയത്. സഹായകമായ വിവരങ്ങളൊക്കെ മൊബൈല്‍ഫോണ്‍ വീഡിയോയില്‍ പകര്‍ത്തി കാമുകന് അനുശാന്തി നല്‍കിയിരുന്നു. കൊലയ്ക്കു ശേഷം രക്തപ്പാടുകള്‍ തുടയ്ക്കാന്‍ വേസ്റ്റ തുണി ഉള്‍പ്പെടെ നിനോ കയ്യില്‍ കരുതി. ചോരതെറിച്ച വസ്ത്രം മാറി പുതിയതു ധരിക്കാന്‍ വസ്ത്രം, കൊലയ്ക്കു മുമ്പ് ഇരയെ നിശബ്ദയാക്കാനും അടിച്ചുവീഴ്ത്താനുമായി നീളം കുറച്ചു ബാഗില്‍ കൊളളാവുന്ന തരത്തില്‍ മുറിച്ചെടുത്ത ബേസ്‌ബോള്‍ ബാറ്റ്, ഒന്നിലേറെ വരുന്ന കൊാലക്കത്തികള്‍ എന്നിവയൊക്കെ വിദഗ്ധ ആസൂത്രണത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകളാണെന്നും പൊലീസ് കണ്ടത്തിയിരുന്നു.
അഭിഭാഷകന്റെ സേവനവും ഇയാള്‍ ഉറപ്പുവരുത്തി. രണ്ടുപേരെ വകവരുത്തിയ ശേഷം വീടിന് അകത്തേക്കു കടക്കുന്നതിനു തൊട്ടുമുമ്പ് കതകിന്റെ മറവില്‍ നിന്നും മുളകുപൊടി എറിഞ്ഞ് ആഞ്ഞു വെട്ടിയെങ്കിലും ആയുസ്സിന്റെ ബലംകൊണ്ട് ലിജീഷ് രക്ഷപ്പെട്ടോടി. ലിജീഷിന്റെ ആയുസ്സിന്റെ ബലംതന്നെയാണ് കേസിനെ നിര്‍ണ്ണായക വഴിത്തിരിവിലെത്തിച്ചത്. ഒരുമിച്ച് ജീവിക്കാന്‍ പലവഴികള്‍ മുന്നിലുണ്ടെന്നിരിക്കെയാണ് നൊന്തുപെറ്റ കുഞ്ഞിനെയും അമ്മയുടെ സ്ഥാനമുള്ള വൃദ്ധയെയും നിഷ്ഠൂരമായി കൊലപ്പെടുത്താന്‍ തയ്യാറാകുകയും ഭര്‍ത്താവിനെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തത്. പരമാവധി ശിക്ഷതന്നെയാണ് ഇതിന് ലഭിച്ചതും.