കണ്ണൂര്‍: ഇ പി ജയരാജന്റെ തെരഞ്ഞെടുപ്പ് ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കൂത്തുപറമ്പ് മാനന്തേരിയില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.സംഭവത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ ആണെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍ ആരോപിച്ചു. ആക്രമണത്തില്‍ കാലിന് ഗുരുതരമായി പരുക്കേറ്റ സുരേഷ് ബാബുവിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. പരുക്കേറ്റ പുരുഷു, രമേശന്‍, വിജേഷ് എന്നീ സിപിഐഎം പ്രവര്‍ത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.