ബാംഗ്ലൂര്‍: പാവപ്പെട്ടവന്റെ വികാരം മനസ്സിലാക്കാന്‍ ബിജെപി നേതാവിന്റെ ആഡംബരയാത്ര വിവാദത്തില്‍. കടുത്ത വേനലും വരള്‍ച്ചയും കൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങളെ സന്ദര്‍ശിക്കാന്‍ ഒരു കോടി രൂപ വിലയുള്ള അത്യാഡംബര വാഹനം ഉപയോഗിച്ചയാണ് കര്‍ണാടക ബി.ജെ.പി പ്രസിഡന്റ് ബി.എസ് യെദിയുരപ്പയെത്തിയത്. കോടി രൂപ വില വരുന്ന ലാന്‍ഡ് ക്രൂയ്സര്‍ പ്രാഡോ കാറിലാണ് യെദിയുരപ്പ വരള്‍ച്ചാ ബാധിത ജില്ലകള്‍ സന്ദര്‍ശിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നതോടെ മുന്‍ കേന്ദ്ര മന്ത്രിയും പ്രമുഖ പഞ്ചസാര വ്യവസായിയുമായ മുരുകേഷ് നിരാനിയാണ് കാര്‍ തനിക്ക് സമ്മാനിച്ചതെന്ന് യെദ്യൂരപ്പ പറഞ്ഞു. ഉപയോഗം കഴിഞ്ഞ് കാര്‍ തിരിച്ചു നല്‍കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഒരു എന്‍.ആര്‍.ഐ സമ്മാനിച്ച ആഡംബര വാച്ച് ധരിച്ചതിന് അടുത്തിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കടുത്ത ഭാഷയില്‍ ബി.ജെ.പി വിമര്‍ശിച്ചിരുന്നു. ശക്തമായ ബി.ജെ.പി പ്രതിഷേധത്തെ തുടര്‍ന്ന് 70 ലക്ഷം വിലമതിക്കുന്ന വാച്ച് അദ്ദേഹം സംസ്ഥാനത്തെ ട്രഷറിക്ക് കൈമാറുകയായിരുന്നു. അതിനിടെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് യദ്യൂരപ്പയുടെ വിവാദയാത്ര.