ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ക്രിക്കറ്റ് താരം ശ്രീശാന്തിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് ബിസിസിഐ ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചു. ‘അസ്ഹറുദ്ദീന് എം.പിയാകാമെങ്കില്‍ എന്തുകൊണ്ട് ശ്രീശാന്തിന് എംഎല്‍എ ആയിക്കൂടാ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പായതിനാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ശരിയല്ല. താന്‍ ശ്രീശാന്തിന്റെ പാര്‍ട്ടിയില്‍ തന്നെയുള്ള ആളായതിനാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന് എല്ലാ പാര്‍ട്ടികളും ബിസിസിഐയോട് ആവശ്യപ്പെട്ടതാണ്. വിലക്ക് ഇപ്പോള്‍ നീക്കുമോയെന്ന കാര്യം പറയാനാകില്ലെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. രാജ്യത്തിനും സംസ്ഥാനത്തിനും അഭിമാനകരമായ നേട്ടം കൊയ്ത താരമാണ് ശ്രീശാന്ത്. ജീവിതത്തില്‍ പുതിയ അധ്യായത്തിനു തുടക്കമിട്ട ശ്രീശാന്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും താക്കൂര്‍ പറഞ്ഞു.