ലാത്തൂര്‍: വരള്‍ച്ചാബാധിത പ്രദേശമായ ലാത്തൂരില്‍ ആദ്യ ജല തീവണ്ടി എത്തി. പത്തു വാഗണുകളിലായി 5 ലക്ഷം ലിറ്റര്‍ വെള്ളമാണ് എത്തിയത്. പത്തു വാഗണുകളിലായി മഹാരാഷ്ട്രയിലെ തന്നെ മിറാജില്‍ നിന്നാണ് വെള്ളമെത്തിക്കുന്നത്. റെയില്‍വെ സ്റ്റേഷന് സമീപത്ത് ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിച്ച ശേഷം മാത്രമേ ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയുള്ളൂ. 22,000 ലിറ്റര്‍ വിതരണം ചെയ്യാനായി 70 ടാങ്കര്‍ ലോറികള്‍ തയ്യാറാക്കിയതായും രണ്ടു മൂന്ന് മണിക്കൂറിനുള്ളില്‍ വെള്ളം ജനങ്ങള്‍ക്ക് വിതരണം ചെയ്ത് തുടങ്ങുമെന്നും ലാത്തൂര്‍ ജില്ലാ കളക്ടര്‍ പാണ്ടുരംഗ് പോള്‍ അറിയിച്ചു. 50 വാഗണുകളില്‍ വെള്ളവുമായി ഏപ്രില്‍ 15ന് രണ്ടാമത്തെ വണ്ടി ലാത്തൂരിലെത്തുമെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. മേഖലയിലേക്ക് കൂടുതല്‍ വെള്ളമെത്തിക്കാനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ ജലം ശേഖരിച്ച് വെക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.