താനെ: മഹാരാഷ്ട്രയിലെ ബിവാണ്ടിയില്‍ ബഹുനിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ കീഴിലുളള വസ്ത്രനിര്‍മാണ ഫാകടറിയില്‍ തീപടര്‍ന്നു. എണ്‍പതോളം തൊഴിലാളികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും വിവരങ്ങളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. അഞ്ചു ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീയണക്കാനുളള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാണ്.