കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഇപ്പോഴും ആഗ്രഹമുണ്ടെന്ന് വയലാര്‍രവി. അവസരം നഷ്ടമായത് ഡല്‍ഹിയിലായതിനാലാണ്. അവസരം ലഭിച്ചാല്‍ താന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്നും വയലാര്‍ രവി പറഞ്ഞു. മുഖ്യമന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളും തനിക്കുണ്ട്. എന്നാല്‍ അതിനായി ഗ്രൂപ്പ് കളിക്കാനോ വഴക്കിടാനോയില്ലെന്നും വയലാര്‍ രവി. ഉമ്മന്‍ ചാണ്ടിക്ക്, കരുണാകരനെ പോലെ മന്ത്രിമാരെ നിയന്ത്രിക്കാനായില്ല. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും വയലാര്‍ രവി മനോരമ ന്യൂസിനോട് പറഞ്ഞു.