സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം ദൈവകോപം വരുത്തി; പരവൂര്‍ വെടിക്കെട്ട് അപകടം ഇത് കാരണമാണെന്ന് സ്വരൂപാനന്ദ സരസ്വതി; വീഡിയോ കാണാം

മുംബൈ: സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം ദൈവകോപം വരുത്തി. പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിനു കാരണം മഹാരാഷ്ട്രയിലെ ശനി ശിംഗ്‌നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതാണെന്ന് ദ്വാരക ശാരദപീഠ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. കൊല്ലം പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ 109 പേര്‍ മരിക്കുകയും 300ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ശനി ക്ഷേത്രത്തിനുള്ളിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് ബലാത്സംഗം വര്‍ധിപ്പിക്കുമെന്നും സ്വരൂപാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ ശനി ക്ഷേത്രത്തിലെ അകത്തേക്ക് പ്രവേശിച്ചിരിക്കുന്നു. അവര്‍ അകത്ത് കടന്ന് ആരാധനകളിലും ഏര്‍പ്പെടുന്നു. പക്ഷേ ഇങ്ങനെ ചെയ്യുന്നതിലൂടെ ശനിയുടെ നോട്ടം അവരിലുണ്ടാകുകയും അത് ബലാത്സംഗം വര്‍ധിപ്പിക്കുമെന്നും ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മഹാരാഷ്ട്രയിലെ വരള്‍ച്ചയ്ക്കു കാരണം ആളുകള്‍ ശനിയെയും ഷിര്‍ദിയെയും ആരാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സായിബാബയും ശനിയും ദൈവങ്ങളല്ല. ഇവരെ ആരാധിക്കുന്നതാണ് മഹാരാഷ്ട്രയിലെ ജലക്ഷാമം രൂക്ഷമാകാന്‍ കാരണം. ഒരു സ്ത്രീ ഷിര്‍ദി സായിബാബയെയും ശനിയെയും ആരാധിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.