സി കെ ജാനു എന്‍ഡിഎ ബത്തേരി സ്ഥാനാര്‍ഥി; പുതിയ പാര്‍ട്ടി രൂപീകരിച്ചു; ആദിവാസി ഗോത്രമഹാസഭ രാജി ആവശ്യപ്പെട്ടു

കല്‍പറ്റ: ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ ജാനു എന്‍ഡിഎ സുല്‍ത്താന്‍ ബത്തേരി സ്ഥാനാര്‍ഥിയാവും. ജനാധിപത്യ രാഷ്ട്ര സഭ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് സികെ ജാനു തെരഞ്ഞെടുപ്പ് രംഗത്തേക്ക വരുന്നത്്. അതേസമയം ഗോത്രമഹാസഭയുടെ ഭാരവാഹിയായി തുടരുന്ന ജാനുവില്‍ നിന്നും സംഘടന രാജി ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡിഎയുടെ ഭാഗമാവുകയാണെങ്കിലും ആദിവാസി-ദളിത് വിരുദ്ധ നിലപാട് സ്വീകരിച്ചാല്‍ അവരുടെ കൂടെ നിന്നുകൊണ്ട് തന്നെ തിരുത്തിക്കുമെന്നും മറ്റ് നിലപാടുകള്‍ സാഹചര്യങ്ങള്‍ അനുസരിച്ച് തീരുമാനിക്കുമെന്നും ജാനു അറിയിച്ചു. താനായിരിക്കില്ല പാര്‍ട്ടിക്ക് നേതൃത്വം നല്‍കുക. ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് പാര്‍ട്ടിയെ നയിക്കും. ആദിവാസികളും പാര്‍ട്ടിയിലുണ്ടാവുമെന്നും ജാനു വ്യക്തമാക്കി. ഗാത്രമഹാസഭയുടെ മുതിര്‍ന്ന നേതാക്കള്‍ ജാനുവിന്റെ പുതിയ പാര്‍ട്ടിയുടെ ഭാഗമാവുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചുരുക്കും ആളുകള്‍ മാത്രമേ പാര്‍ട്ട രൂപീകരണ പരിപാടിയില്‍ പങ്കെടുത്തുള്ളു. ഇടത് വലത് മുന്നണികള്‍ തങ്ങള്‍ക്ക് അനുകൂലമായി ഒന്നും ചെയ്തില്ല എന്ന കാരണമാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാനുണ്ടായ സാഹചര്യമെന്നാണ് ജാനുവിന്റെ വിശദീകരണം. അതേസമയം ജാനുവിന്റെ നിലപാടിനെ തുടക്കം മുതല്‍തന്നെ എം ഗീതാനന്ദന്‍ എതിര്‍ത്തിരുന്നു.

© 2024 Live Kerala News. All Rights Reserved.