ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാകിസ്ഥാന്റെ പ്രകോപനം. ഇവിടെ മോട്ടോര്‍ഷെല്ലാക്രമണവും വെടിവയ്പ്പുമാണ് പാക്ക് സൈന്യം നടത്തിയത്. ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.ആറ് മാസത്തെ സമാധാന അന്തരീക്ഷത്തിനുശേഷമാണ് പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
നിയന്ത്രണരേഖയ്ക്ക് സമീപം പൂഞ്ച് സെക്ടറില്‍ യാതൊരു പ്രകോപനവും കൂടാതെ പാക്ക് സൈന്യം വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്ന് ഇന്ത്യന്‍ പ്രതിരോധ വക്താവ് അറിയിച്ചു. ഞായറാഴ്ച വൈകീട്ട് 4.30നായിരുന്നു സംഭവം. അതേസമയം, ശനിയാഴ്ച രാത്രി 11.40ന് ഇന്ത്യയാണ് പ്രകോപനം കൂടാതെ നിസ പിര്‍ സെക്ടറില്‍ വെടിവയ്പ്പ് നടത്തിയതെന്ന് പാകിസ്ഥാന്‍ സൈന്യം ആരോപിച്ചു. കഴിഞ്ഞ വര്‍ഷം 405 തവണയാണ് പാക്കിസ്ഥാന്‍ അതിര്‍ത്തികടന്നുള്ള വെടിവയ്പ് നടത്തിയത്. ഇതില്‍ 16 സിവിലിയന്‍മാര്‍ മരിക്കുകയും 71 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.