ആലപ്പുഴ: ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ ജാനു ബത്തേരി മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് സി.കെ ജാനു വെള്ളാപ്പളളി നടേശനെ കാണുന്നത്. ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ മുന്നണിയുടെ പേരില്‍ വോട്ടുതേടാമെന്ന കണക്കുകൂട്ടലുകളിലാണ് സി.കെ ജാനു ചര്‍ച്ച നടത്തുന്നതെന്നാണ് വിവരങ്ങള്‍. നിലവില്‍ എന്‍ഡിഎയിലെ സഖ്യകക്ഷിയാണ് ബിഡിജെഎസ്. നേരത്തെ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപി പിന്തുണയോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സി.കെ ജാനു മത്സരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചിരുന്നു.
എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് പാര്‍ട്ടിയുടെ നേതാവായ വെള്ളാപ്പള്ളി നടേശനുമായി സി.കെ ജാനു കൂടിക്കാഴ്ച ഇപ്പോള്‍ കൂടിക്കാഴ്ച നടത്തുന്നതും. സി.കെ ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുളള വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ ഗോത്രമഹാസഭയിലെ ഗീതാനന്ദന്‍ അടക്കമുളള നേതാക്കള്‍ പരസ്യവിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. സി.കെ ജാനുവിന് ആരുടെയും പിന്തുണ ഉണ്ടാകില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരുമെന്നാണ് ഗീതാനന്ദന്‍ പറഞ്ഞത്. കൂടാതെ മേധാ പട്കര്‍ അടക്കമുളളവര്‍ സി.കെ ജാനു ബിജെപി സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചതായും വിവരങ്ങളുണ്ട്.