ബിഹാറില്‍ ഇനി മദ്യം കിട്ടില്ല; സമ്പൂര്‍ണ്ണ മദ്യനിരോധനത്തോടെ വിദേശ മദ്യഷാപ്പുകള്‍ അടച്ചു; വ്യാജന്‍ പിടമുറുക്കുമോ?

പട്‌ന: ഒടവില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വാക്കുപാലിച്ചു. ബിഹാറില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. നേരത്തേ കള്ളിനും ചാരായത്തിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇനി മദ്യവില്‍പനയ്ക്ക് ലൈസന്‍സ് നല്‍കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. രാജ്യത്ത് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പെടുത്തുന്ന നാലാമത്തെ സംസ്ഥാനമാണ് ബിഹാര്‍. സൈനിക കന്റീനുകളില്‍ മദ്യം വിളമ്പുന്നതിന് തടസ്സമുണ്ടാകില്ല. വിശാല മതേതര സഖ്യത്തിന്റെ തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഗുജറാത്ത്, മിസോറം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ സമ്പൂര്‍ണ മദ്യനിരോധനമുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ പ്രതിപക്ഷമായ ബി.ജെ.പി. സ്വാഗതം ചെയ്തു. അതേസമയം വ്യാജമദ്യം സുലഭമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും എത്രത്തോളം പ്രായോഗികമാകുമെന്ന ചോദ്യമാണുയരുന്നത്.

© 2025 Live Kerala News. All Rights Reserved.