ചണ്ഡീഗഡ്: ഭാരത് മാതാ കീ ജയും ഇന്‍ക്വിലാബ് സിന്ദാബാദും ജയ്ഹിന്ദുമെല്ലാം രാജ്യസ്‌നേഹം ഉണര്‍ത്തുന്ന മുദ്രാവാക്യങ്ങളാണെന്നും അത് ആര്‍എസ്എസിന്റെ ഔദാര്യമല്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യ-മതേതര രാജ്യമായഹിന്ദു രാജ്യമാക്കി മാറ്റാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. ജയ് ഹിന്ദ് എന്നും ഹിന്ദുസ്ഥാന്‍ സിന്ദാബാദെന്നും ഇന്‍ക്വിലാബ് സിന്ദാബാദെന്നും ഞാന്‍ വിളിക്കും. എല്ലാ മുദ്രാവാക്യങ്ങളും രാജ്യസ്‌നേഹത്തെ തൊട്ടുണര്‍ത്തുന്നവയാണ്. രാജ്യസ്‌നേഹമെന്നത് ഒരു മുദ്രാവാക്യവുമായി മാത്രം ബന്ധപ്പെട്ടുള്ളതല്ലെന്നും യെച്ചൂരി പറഞ്ഞു.ഭാരത് മാതാ കീ ജയ് മുദ്രാവാക്യവുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങള്‍ ജനങ്ങളുടെ ശരിയായ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ്. ഉത്തരവാദിത്തങ്ങളില്‍നിന്നും ഒളിച്ചോടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.