535 കോടിയുടെ സേവന നികുതി കുടിശ്ശിക തിരിച്ചുപിടിക്കാന്‍ വിജയ് മല്യയുടെ വിമാനങ്ങള്‍ ലേലം ചെയ്യുന്നു; ഐഡിബിഐ ബാങ്കില്‍ നിന്ന് അനധികൃതമായി 900 കോടി രൂപ വായ്പയെടുത്ത കേസില്‍ മല്യ് ഒമ്പതിന് ഹാജരാകണം

ന്യൂഡല്‍ഹി: 535 കോടിയുടെ സേവന നികുതി കുടിശ്ശിക തിരിച്ചു പിടിക്കാനായി സേവന നികുതി വിഭാഗം വിജയ് മല്യയുടെ വിമാനങ്ങള്‍ ലേലം ചെയ്യുന്നത്. മല്യയുടെ മറ്റ് ചില വസ്തുക്കളും അറ്റാച്ച് ചെയ്തിട്ടുണ്ടെങ്കിലും വിമാനമാവും ആദ്യം ലേലം ചെയ്യുകയെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ചെയര്‍മാന്‍ നജീബ് ഷാ അറിയിച്ചു. ഐഡിബിഐ ബാങ്കില്‍ നിന്ന് അനധികൃതമായി 900 കോടി രൂപ വായ്പയെടുത്ത കേസില്‍ മല്യയോട് ഒമ്പതിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി സമന്‍സും അയച്ചിട്ടുമുണ്ട്. ഹാജരാകാന്‍ മെയ് വരെ മല്യ സമയം ചോദിച്ചിരുന്നുവെങ്കിലും ഇത് അംഗീകരിച്ചിട്ടില്ല. വായ്പാ തുക തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും അതിനാല്‍ സമയം നീട്ടി നല്‍കണമെന്നുമാണ് മല്യ ആവശ്യപ്പെട്ടത്. ഹാജരാവുന്നില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് ഇഡിയുടെ തീരുമാനം. മാര്‍ച്ച് 18ന് മുംബൈയില്‍ ഹാജരാകണമെന്നറിയിച്ച് ആദ്യം ഇഡി സമന്‍സ് അയച്ചിരുന്നു. പിന്നീട് ഇത് നീട്ടി നല്‍കുകയായിരുന്നു. മല്യ ഹാജരാവുന്നില്ലെങ്കില്‍ ശക്തമായ നിയമനടപടിയുണ്ടാകും.

© 2024 Live Kerala News. All Rights Reserved.