ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം തോറ്റതിന് ശ്രീനഗറിലെ എന്‍ഐടിയിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; സ്ഥാപനം അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു

ശ്രീനഗര്‍: ട്വന്റി20 ലോകകപ്പ് സെമിയില്‍ ഇന്ത്യന്‍ ടീം തോറ്റതിന് പിന്നാലെ ശ്രീനഗറിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം . എന്‍ഐടി അനിശ്ചിത കാലത്തേക്ക് അടച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ മല്‍സരത്തില്‍ ഇന്ത്യന്‍ ടീം തോറ്റതിന് പിന്നാലെ വിദ്യാര്‍ഥികള്‍ രണ്ടു സംഘമായി തിരിഞ്ഞ് പോരടിച്ചതിനേത്തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവെരെ എന്‍ഐടി തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കശ്മീരിലെയും മറ്റൊരു സംസ്ഥാനത്തെയും വിദ്യാര്‍ഥികളാണ് ഗ്രൂപ്പ് തിരിഞ്ഞ് പോരാടിയതെന്നാണ് വിവരം. ഇന്ത്യന്‍ ടീം തോറ്റതിന് പിന്നാലെ ചില വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. പ്രദേശവാസികളായ ചില വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ തോല്‍വി പടക്കം പൊട്ടിച്ച് ആഘോഷിച്ചത് മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

© 2024 Live Kerala News. All Rights Reserved.