ശിരോവസ്ത്രമണിയുന്ന സ്ത്രീകള്‍ അടിമത്തം സ്വീകരിച്ച അമേരിക്കന്‍ നീഗ്രോകള്‍ക്ക് തുല്യം; മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം

പാരിസ്: ശിരോവസ്ത്രമണിയുന്ന മുസ്ലിം സ്ത്രീകള്‍ അടിമത്തം സ്വീകരിച്ച അമേരിക്കന്‍ നീഗ്രോകള്‍ക്കു സമമാണെന്ന ഫ്രഞ്ച് കുടുംബാരോഗ്യ ശിശുക്ഷേമ വകുപ്പുമന്ത്രി ലോറന്‍സ് റോസിങ്‌ഗോലിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. ഇസ്ലാമിക് ഫാഷന്‍ എന്ന വിഷയത്തെക്കുറിച്ച് ആര്‍.എം.സി റേഡിയോ, ബി.എഫ്.എം ടി.വി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. നീഗ്രോ എന്ന വാക്കുപയോഗിച്ചത് തെറ്റായിപ്പോയെന്ന് പിന്നീട് മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പതിനായിരത്തോളം പേര്‍ സോഷ്യല്‍മീഡിയകളില്‍ മന്ത്രി രാജിവെക്കണമെന്ന അഭിപ്രായം രേഖപ്പെടുത്തി. വംശീയമായ നിരവധി ആരോപണങ്ങള്‍ റോസിങ്‌ഗോല്‍ മുമ്പും ഉന്നയിച്ചിട്ടുണ്ട്. തലയും കൈയും കാലും മറക്കുന്ന ബര്‍കിനി എന്ന സ്വിംസ്യൂട്ടിനെയും മന്ത്രി വിമര്‍ശിച്ചിരുന്നു. യൂറോപ്പില്‍ മുസ്ലിം ജനസംഖ്യ കൂടുതലുള്ള ഫ്രാന്‍സില്‍ 2011 മുതല്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇസ്ലാമിക് ഭീകരര്‍ ലകഷ്യം വെയ്ക്കുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഫ്രാന്‍സ് മുന്നിലാണ് താനും.

© 2024 Live Kerala News. All Rights Reserved.