ന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചനെ ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയായിയാക്കാന് പ്രധാനമന്ത്രി നരേന്ദ്രമോഡി നീക്കം നടത്തുന്നതായി ബച്ചന് കുടുംബത്തോട് അടുപ്പമുള്ള രാഷ്ട്രീയ ലോക്ദള്‍ നേതാവും സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിംഗാണ് വെളിപ്പെടുത്തി. 2017ലാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.
മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ബച്ചനെ പരിചയപ്പെടുത്തിയത് താനാണെന്നും അമര്‍ സിംഗ് പറഞ്ഞു. അന്ന് പാ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് മോഡിയെ കാണാന്‍ അവസരം ഒരുക്കിയത്. ഗുജറാത്ത് ടൂറിസത്തിന്റെ ബ്രാന്റ് അംബാസിഡറാകാന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ബച്ചനോട് മോഡി അഭ്യര്‍ത്ഥിച്ചുവെന്നും അമര്‍ സിംഗ് പറഞ്ഞു.