ജാട്ടുകള്‍ ഉള്‍പ്പെടെ അഞ്ച് വിഭാഗങ്ങള്‍ക്ക് ഇനി സംവരണം; 30 പേരുടെ ജീവന്റെ വിലയുള്ള സംവരണം

ചണ്ഡിഗഢ്: സംവരണം ആവശ്യപ്പെട്ട് ജാട്ടുകള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഒമ്പത് ദിവസം ഹരിയാന നിശ്ചലമാവുകയും 30 പേര്‍ കൊല്ലപ്പെടുകയും 320 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏകദേശം 100 കോടിയുടെ നാശനഷ്ടവും ഉണ്ടായി. ഒടുവില്‍ ജാട്ട് ഉള്‍പ്പെടെ അഞ്ച് വിഭാഗങ്ങള്‍ക്ക് ഹരിയാന സര്‍ക്കാര്‍ സംവരണം ഏര്‍്‌പ്പെടുത്തി. ജാട്ടുകള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ സംവരണം നല്‍കുന്ന ബില്‍ ഹരിയാന നിയമസഭ ഐക്യകണ്‌ഠേന പാസാക്കി. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെയാണ് ബില്‍ പാസാക്കിയത്. ജാട്ട് സിഖുകള്‍, റോറുകള്‍, ബിഷ്‌ണോയികള്‍, ത്യാഗികള്‍ എന്നിവരെ കൂടി ചേര്‍ത്ത് അഞ്ച് പിന്നാക്ക വിഭാഗത്തിനാണ് സംവരണം അനുവദിച്ചത്. എന്നാല്‍ ഒ.ബി.സിയുടെ 27 ശതമാനം സംവരണത്തെ ഇത് ബാധിക്കില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല ഖട്ടര്‍ വ്യക്തമാക്കി. ജാട്ടുകള്‍ക്ക് സംവരണം നല്‍കുന്നതിനെ ഒ.ബി.സിക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.