എം.വി നികേഷ് കുമാറിനെതിരായ വഞ്ചനാകേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു; അപകീര്‍ത്തികരമായ കഥകള്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി

കൊച്ചി: റിപ്പോര്‍ട്ടര് ടി.വി എം. ഡിയായ എം.വി നികേഷ് കുമാറിനെതിരായ വഞ്ചനാകേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഹരി ഉടമസ്ഥതയുമായി ബന്ധപ്പെട്ട കേസാണ് സ്‌റ്റേ ചെയ്തത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസ് വഴി ഓഹരി ഉടമകളില്‍ ഒരാള്‍ നല്‍കിയ പരാതിയില്‍ പൊലീസ് എടുത്ത കേസാണ് സ്റ്റേ ചെയ്തിരിക്കുന്നത്. അതേസമയം റിപ്പോര്‍ട്ടര്‍ ടിവിക്ക് എതിരെയും, എം.ഡി എം.വി നികേഷ് കുമാറിനെതിരെയും അപകീര്‍ത്തികരമായ കഥകള്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അഴീക്കോട് നിന്നും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് എം.വി നികേഷ്‌കുമാറാണ്. നികേഷ്‌കുമാറിനെതിരെയുളള പ്രചാരണത്തിന് ഈ കേസാണ് എതിരാളികള്‍ ഉപയോഗിച്ചിരുന്നത്.

© 2024 Live Kerala News. All Rights Reserved.